കൊൽക്കത്ത- കനത്ത പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊൽക്കത്തയിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിന് ബംഗാളിലെത്തിയ മോഡിയെ ഗവർണർ ജഗദീപ് ധൻകർ, സംസ്ഥാന മുനിസിപ്പൽ മന്ത്രി ഫിർഹാദ് ഹക്കീം, ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്നും നാളെയും ബംഗാളിൽ ചെലവിടുന്ന മോഡി വിവിധ പരിപാടികളിലും സംബന്ധിക്കും. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ നൂറ്റിയൻപതാം ജന്മവാർഷികത്തിലും മോഡി സംബന്ധിക്കും. കൊൽക്കത്ത വിമാനതാവളത്തിൽനിന്ന് ഹെലികോപ്റ്ററിലാണ് മോഡി രാജ്ഭവനിലേക്ക് പോകുന്നത്. വിമാനതാവളത്തിന് പുറത്തും മറ്റിടങ്ങളിലുമെല്ലാം നൂറു കണക്കിന് പ്രക്ഷോഭകർ തമ്പടിച്ചിട്ടുണ്ട്.