ചെന്നൈ- ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയമെന്താണെന്ന് തനിക്കറിയാമെന്നാണ് സ്മൃതി പറഞ്ഞത്. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പമാണ് അവര്‍ .ഇത് അപ്രതീക്ഷിതമല്ലെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. 2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച അന്ന് മുതല്‍ ദീപികയുടെ രാഷ്ട്രീയബന്ധം അവര്‍ പരസ്യപ്പെടുത്തുകയാണ്. ജനം ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇത് അറിയാത്തതിനാലാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. അതേസമയം ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച ദീപികക്ക് ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരം വരുണ്‍ ധവാന്‍ രംഗത്തെത്തി. ഇത്തരം ആക്രമണങ്ങളെ അപലപിക്കണമെന്നും ഈ വിഷയത്തില്‍ നിക്ഷ്പക്ഷത പാലിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു.
. @smritiirani takes down Deepika Padukone for supporting Bharat Tere Tukde Gang pic.twitter.com/XzqTmSjeaN
— Tajinder Pal Singh Bagga (@TajinderBagga) January 10, 2020