തനി കാസര്‍കോടന്‍ ഭാഷയില്‍ ഇറക്കിയ ഒരു നോട്ടീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടി പേരടുക്കത്ത് അടുത്ത മാസം പത്തിന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ നോട്ടീസാണ് നാടിന്റെ തനതു ഭാഷയില്‍ ഇറക്കിയിരിക്കുന്നത്. നാടന്‍ ഭാഷയെ സ്നേഹിക്കുന്ന തിരുവനന്തപുരം വരെയുള്ളവര്‍ ഈ നോട്ടീസിന്റെ പ്രചാരണം ഏറ്റെടുത്തിയിരിക്കയാണ്.
നോട്ടീസ് കണ്ട് പല ജില്ലക്കാരും വിളിക്കാറുണ്ടെന്നും തനതു ഭാഷയുടെ സൗന്ദര്യം സംരക്ഷിക്കുയാണ് ലക്ഷ്യമെന്നും ഓണാഘോഷത്തിനു നേതൃത്വം നല്കുന്ന ജനശക്തി പ്രസിഡന്റ് കൃഷ്ണന് കൊട്ടോടി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിനും ഇതേ ഭാഷയില്‍ തന്നെയാണ് നോട്ടീസ് ഇറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഇനി എല്ലാരും നോട്ടീസ് ബായിച്ചോ..