Sorry, you need to enable JavaScript to visit this website.

വിസിയെ പുറത്താക്കുംവരെ സമരമെന്ന് ഐഷാ ഘോഷ്; നാളെ വീണ്ടും ചര്‍ച്ച


ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ എം ജഗദേശ് കുമാറിനെ പുറത്താക്കുംവരെ അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്റ്റുഡന്‍സ് യൂനിയന്‍ പ്രസിഡന്റ് ഐഷാ ഘോഷ്. മാനവവിഭവശേഷി മന്ത്രാലയവുമായി ഈ വിഷയത്തില്‍ നാളെ ചര്‍ച്ച നടക്കും. ഇക്കാര്യത്തില്‍ എച്ച്ആര്‍ഡി മന്ത്രാലയവുമായി വിട്ടുവീഴ്ച്ചക്കില്ലെന്ന് ഐഷ ഘോഷ് അറിയിച്ചു.

വൈസ് ചാന്‍സലറെ നീക്കം ചെയ്യണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇന്നും എച്ച്ആര്‍ഡി മന്ത്രാലയവുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.ജെഎന്‍യു മാര്‍ച്ചിന് മുന്നോടിയായി ദല്‍ഹി പോലീസ് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്.
 

Latest News