ന്യൂദല്‍ഹി- ജെഎന്‍യുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിന്റെ ആസിഡ് അക്രമണങ്ങള്‍ക്കെതിരായ വീഡിയോ ഉപേക്ഷിച്ച് സര്‍ക്കാര്‍. നൈപുണ്യ വികസന മന്ത്രാലയമായമാണ് ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന വീഡിയോ ഉപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ഉപേക്ഷിക്കാന്‍ തിരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ദീപികയുടെ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന ഛപക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയത്. ആസിഡ് ആക്രമണ ഇരയുടെ അതിജീവനത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗര•ാര്‍ക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചാണ് ദീപിക സംസാരിക്കുന്നത്. വീഡിയോ നിര്‍മ്മിക്കുന്നതിന് മുമ്പ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുമായുള്ള കൂടിക്കാഴ്ചയ്ക്കും നൈപുണ്യ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു.