വരാണസി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വരാണസിയിലെ സാംപുരാനന്ദ് സംസ്‌കൃത വിദ്യാലയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് മുഴുവൻ സീറ്റുകളിലും പരാജയം. 2019-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിച്ച എ.ബി.വിക്ക് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ(എൻ.എസ്.യു.ഐ)യാണ്മുഴുവൻ സീറ്റുകളിലും വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.എസ്.യു.വിന്റെ ശിവം ശുക്ല 485 വോട്ടുകൾ നേടി വിജയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ.എസ്.യു.വിന്റെ തന്നെ ചന്ദൻ കുമാർ മിശ്രയും തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി പോസ്റ്റും എൻ.എസ്.യു. നേടി. വിജയികളെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു.
നാളെ വരാണസി സന്ദർശിക്കുമെന്നും പ്രിയങ്ക അറിയിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെത്തിയും പ്രിയങ്ക വിദ്യാർഥികളെയും പൊതുസമൂഹത്തെയും അഭിമുഖീകരിക്കും.So proud of @nsui for the fantastic results at Sampoornanad Sanskrit University: 4 out of 4!! Well done!!
— Priyanka Gandhi Vadra (@priyankagandhi) January 9, 2020