തെഹ്‌റാന്‍- ഇറാഖില്‍നിന്നും ചുറ്റുഭാഗത്തുനിന്നും യു.എസ് സൈന്യത്തെ പുറത്താക്കുകയാണ് ഇറാന്റെ അന്തിമ ലക്ഷ്യമെന്നും അതാണ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനുള്ള മറുപടിയെന്നും പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.
ഐ.എസ്, അല്‍ ഖാഇദ എന്നിവക്കെതിരെ ധീരോദാത്തമായ ഭീകരവിരുദ്ധ പോരാട്ടമാണ് സുലൈമാനി നടത്തിയിരുന്നത്. ഇറാന്‍ കമാന്‍ഡര്‍മാരുടെ ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം വലിയ അപകടത്തിലാകുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജനറല്‍ സുലൈമാനിയുടെ വധത്തിനുള്ള അന്തിമ മറുപടി അമേരിക്കന്‍ സേനയെ മേഖലയില്‍നിന്ന് പുറത്താക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.