തിരുവനന്തപുരം- പോലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തി. കളിയിക്കാവിളയില്‍ വെച്ചാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ പോലീസുകാരന്‍ വിന്‍സെന്റാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് വെടിവെപ്പിനിരയായത്.
മുന്‍കൊലക്കേസ് പ്രതി രാജ്കുമാറും മറ്റൊരാളും മുഖംമറച്ചാണ് ബൈക്കിലെത്തി പോലീസുകാരനെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വെടിവെച്ച് അതിര്‍ത്തിയിലേക്ക് കടന്നുകളഞ്ഞ പ്രതികള്‍ക്കായി കേരള,തമിഴ്‌നാട് പോലീസ് തെരച്ചില്‍ തുടങ്ങി.