ഗുവാഹത്തി- പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാതലത്തിൽ അസം സന്ദർശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുവാഹത്തിയിൽ ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന മേഖല യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തിൽനിന്ന് മോഡി പിൻമാറിയത്. അസമിലെ നിലവിലുള്ള സഹചര്യത്തിൽ പ്രതിഷേധം ഉറപ്പാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി എത്തിയാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എ.എ.എസ്.യു) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി അസമിലേക്ക് വരണമെന്ന് ജനം ഈ നിയമത്തിന് എത്രത്തോളം എതിരാണെന്ന് നേരിട്ട് കാണണമെന്നും പ്രമുഖ ഗായകൻ സുബീൻ ഗാർഗ് ആവശ്യപ്പെട്ടിരുന്നു.