തിരുവനന്തപുരം- ടി.പി സെൻകുമാറിനെ ഡി.ജി.പിയാക്കിയത് തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റാണെന്നും ഇക്കാര്യത്തിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. വാർത്താസമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പരാമർശം. തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് നിയമനം നൽകിയത്. മലയാളി ഉദ്യോഗസ്ഥൻ വരട്ടെ എന്ന് കരുതി എടുത്ത തീരുമാനമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.