തെഹ്‌റാന്‍- ഉക്രൈന്‍ വിമാനം തകര്‍ന്നുവീണ് 170 പേര്‍ മരിച്ചു. തെഹ്‌റാനില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകമാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രികരും മുഴുവന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ തലസ്ഥാനത്തെ പ്രധാന വിമാനതാവളമായ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഉക്രൈന്‍ വിമാനം പറന്നുയര്‍ന്നത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരിച്ചതായി ഉക്രൈന്‍ വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തില്‍ അപലപിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. അപകടനം നടന്ന തെഹ്‌റാന്റെ തെക്കുപടിഞ്ഞാറാന്‍ മേഖലയില്‍ അന്വേഷണസംഘം സന്ദര്‍ശിച്ചതായി ഏവിയേഷന്‍ വക്താവ് റെസ ജാഫര്‍സാദെ അറിയിച്ചു.