ക്യാന്‍ബെറ- ഓസ്‌ത്രേലിയയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പണം സമാഹരിക്കാന്‍ സ്വന്തം നഗ്‌നത വിറ്റ യുവതിയുടെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തു. യുഎസ് മോഡലായ യുവതിയാണ് രണ്ട് ദിവസത്തിനുള്ളില്‍ നഗ്‌ന ചിത്രങ്ങള്‍ വിറ്റ് 5 കോടി നേടിയത്. ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഇന്‍സ്റ്റാഗ്രാമിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് യുവതിയുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
ജനുവരി 4ന് ട്വിറ്റര്‍ വഴിയാണ് 20 കാരിയായ കെയ്‌ലന്‍ വെയ്ന്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതായി അറിയിച്ചത്. തന്റെ പൂര്‍ണ നഗ്‌ന ചിത്രം ലഭിക്കാന്‍ ഒരാള്‍ കുറഞ്ഞത് 10 ഡോളറെങ്കിലും സംഭാവന ചെയ്യണമെന്ന് ട്വീറ്റില്‍ പറയുന്നു. ആസ്‌ത്രേലിയയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഈ പണം ഉപയോഗിക്കുമെന്നും ട്വീറ്റിലുണ്ട്. നിരവധി സന്ദേശങ്ങളാണ് ഇതേ തുടര്‍ന്ന് യുവതിയുടെ അക്കൗണ്ടിലേക്ക് വന്നത്. ഇതോടെ വലിയ തോതിലുള്ള തുക സമാഹരിക്കാന്‍ കെയ്‌ലന് സാധിച്ചു. ഇന്‍സ്റ്റാഗ്രാം തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തതില്‍ കെയ്‌ലന്‍ ട്വിറ്ററില്‍ അതൃപ്തി രേഖപ്പെടുത്തി. ഇത്തരമൊരു ട്വീറ്റ് പുറത്ത് വിട്ടതോടെ തന്റെ കുടുംബം തള്ളിപ്പറഞ്ഞതായും തനിക്ക് എന്നും ലൈക്കുകള്‍ നല്‍കാറുള്ള ആളുകള്‍ ഒറ്റപ്പെടുത്തിയതായും അവര്‍ പറയുന്നു. എന്നാല്‍ താന്‍ ഇതിനൊന്നും പ്രാധാന്യം നല്‍കുന്നില്ലെന്നും ഇപ്പോഴത്തെ പോരാട്ടം അതിനേക്കാളൊക്കെ വലുതാണെന്നും കെയലന്‍ കൂട്ടിച്ചേര്‍ത്തു. സംഭാവനകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി കെയ്‌ലിന്‍ തന്റെ ചിത്രങ്ങള്‍ സ്വീകരിക്കേണ്ട ആളുകളുടെ ഐഡന്റിറ്റി പരിശോധിച്ചിരുന്നു. മാസങ്ങളായി തുടരുന്ന കാട്ടുതീയില്‍ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ വന്‍തോതില്‍ നാശനഷ്ടമുണ്ടായതായി വിദഗ്ധര്‍ പറയുന്നു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് മാത്രം അര ബില്യണ്‍ മൃഗങ്ങളാണ് കൊല്ലപ്പെട്ടത്. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ട ആയിരക്കണക്കിന് പൗര•ാര്‍ ദുരിതാശ്വാസ ക്യാപുകളിലാണ്.