ലണ്ടന്‍- അഞ്ച് കുട്ടികളുടെ അമ്മയായ 44 കാരിയുടെ ഇഷ്ടടപ്പെട്ട ഭക്ഷണമാണ് പൗഡര്‍. പൗഡര്‍ കഴിക്കാത്ത ഒരു ദിവസം പോലും ഇംഗ്ലണ്ട് സ്വദേശിനിയായ ലിസ ആന്‍ഡേഴ്‌സണ് ജീവിക്കാന്‍ സാധിക്കില്ല. ഇതിനായി ലക്ഷങ്ങളാണ് ഇവര്‍ ചിലവഴിക്കുന്നത്. ഒരു ദിവസം കുറഞ്ഞ 200 ഗ്രാം പൗഡറെങ്കിലും ഇവര്‍ കഴിക്കും. 2004ല്‍ അഞ്ചാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയ ശേഷമാണ് ഇവര്‍ക്ക് പൗഡറിനോട് കൊതി തോന്നുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പൗഡറാണ് ഇവര്‍ കഴിക്കുന്നത്. പൗഡര്‍ വാങ്ങുന്നതിനായി ഏഴു ലക്ഷത്തില്‍ അധികം പൗണ്ട് ഇവര്‍ ചിലവിട്ടുകഴിഞ്ഞു. ബാത്ത്‌റൂമില്‍ ഇടക്കിടക്ക് പോകുന്നത് എന്തിനാണെന്ന് മുന്‍ ഭര്‍ത്താവ് ചോദ്യം ചെയ്തതോടെയാണ് ലിസയുടെ പൗഡര്‍ തീറ്റ പുറത്തറിയുന്നത്. പരിശോധനല്‍ 'പികാ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയാണ് ഇതെന്ന് കണ്ടെത്തുകയും ചെയ്തു. പെയിന്റ്, പൊടി, തുടങ്ങിയ കഴിക്കാന്‍ കൊതി തോന്നുന്ന രോഗാവസ്ഥയാണ് ഇത്. എന്നാല്‍ ചികിത്സ കൊണ്ടൊന്നും ലിസക്ക് മാറ്റം വന്നില്ല. പൗഡര്‍ തിന്നാതെ തനിക്ക് ജീവിക്കാനാകില്ല എന്നാണ് ലിസ പറയുന്നത്. ആ മണം എന്നെ ആകര്‍ഷിക്കുന്നു, രാത്രിയിലാണ് പൗഡര്‍ കഴിക്കാന്‍ ഏറെ കൊതി തോന്നുന്നത്. പൗഡര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ലിസ പറയുന്നു. പൗഡര്‍ കഴിക്കുന്നതിലൂടെ മാരകമായ അസുഖങ്ങള്‍ വരുമെന്ന മുന്നറിയിപ്പുകളൊന്നും കണക്കിലെടുക്കാതെ ലിസ പൗഡര്‍ തിന്നുന്നത് തുടരുകയാണ്.