മുംബൈ- ദൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിയിൽ എ.ബി.വി.പി ഭീകരർ നടത്തിയ മുഖംമൂടി അക്രമണത്തിനെതിരെ മുബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധിച്ചവർക്കിടയിൽനിന്ന് ആസാദി പാട്ടിനൊപ്പം നൃത്തം ചെയ്ത വയോധികന്റെ വീഡിയോ വൈറലാകുന്നു. ജെ.എൻ.യുവിൽ എ.ബി.വി.പി നടത്തിയ അക്രമണത്തെ തുടർന്നാണ് ഗേറ്റ് വേയിൽ നിരവധി കലാലയങ്ങളിലെ വിദ്യാർഥികൾ സമരവുമായി എത്തിയത്. ബോളിവുഡ് താരങ്ങൾ അടക്കമുള്ളവരും പിന്തുണയുമായി ഇവിടേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് ആസാദി മുദ്രാവക്യത്തിനൊപ്പിച്ച് ഒരു വയോധികൻ ചുവടുവെച്ചത്. ഏതാനും നിമിഷങ്ങൾക്കകം തന്നെ നൃത്തം വൈറലായി. ഗേറ്റ് വേയിലെ സമരം മുംബൈയെ നിശ്ചലമാക്കിയതോടെ പോലീസ് സമരം ആസാദി മൈതാനിയിലേക്ക് മാറ്റിയിരുന്നു.
This is how India feels at the moment... pic.twitter.com/jvOpl4F9M0
— Arfa Khanum Sherwani (@khanumarfa) January 7, 2020