മോണ്‍ട്രിയല്‍- എയര്‍ കാനഡ വിമാനം പറന്നുയര്‍ന്ന ഉടന്‍ ചക്രങ്ങളിലൊന്ന് നഷ്ടമായി. മോണ്‍ട്രിയല്‍-ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ടേക്ക് ഓഫ് കഴിഞ്ഞ ഉടനെയാണ് സംഭവം. വിമാനം ഉടന്‍ തന്നെ തിരിച്ചിറക്കി.
ബഗോട്ടിവില്ലയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തിരിച്ചിറങ്ങേണ്ടി വന്നത്. വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
വിമാനത്തിന്റെ ഇടതു ഭാഗത്തെ പ്രധാന ലാന്‍ഡിംഗ് ഗിയറില്‍നിന്നാണ് ചക്രം വേര്‍പെട്ടത്.