ന്യൂദല്‍ഹി- ജെഎന്‍യു ക്യാമ്പസില്‍ ഇന്നലെ ആര്‍എസ്എസ്,എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന് തെളിയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വാട്‌സ്ആപ് സന്ദേശങ്ങളാണ് പുറത്തുവന്നത്. രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അക്രമം നടത്തുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടന്നതായാണ് കാണുന്നത്. യൂനിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്,ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നീ ഗ്രൂപ്പുകളില്‍ നടന്ന ചര്‍ച്ചകളാണ് പുറത്തായത്. ഈ രണ്ട് ഗ്രൂപ്പുകളിലും ജെഎന്‍യുവില്‍ അക്രമങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളുണ്ട്. ക്യാമ്പസിനകത്ത് എത്താനുള്ള വഴിവരെ ഈ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് ക്യാമ്പസില്‍ അമ്പതിലധികം എബിവിപി ,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായി എത്തി അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലുകളില്‍ പോലും കയറി നടത്തിയ അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

