ന്യൂദല്‍ഹി- ജെഎന്‍യു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചു. മാരക ആയുധങ്ങളുമായാണ് മുഖംമൂടി ധരിച്ച് എബിവിപി പ്രവര്‍ത്തകര്‍ കോളജ് ക്യാമ്പസിലും ഹോസ്റ്റുകളിലും കയറി വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. ഇതേതുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതരമായി പരുക്കേറ്റു.
തലയില്‍ ആഴത്തിലാണ് മുറിവേറ്റിട്ടുള്ളത്. ഇവരെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ എസ്എഫ്‌ഐ പ്രവര്‍ത്തക സൂരി എന്ന വിദ്യാര്‍ത്ഥിയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. അമ്പതോളം വരുന്ന എബിവിപി പ്രവര്‍ത്തകരാണ് അക്രമിച്ചത്.അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന പ്രതിഷേധ പരിപാടി നടത്തുന്നതിനിടെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി എത്തി അക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
JNUSU president Aishe Ghosh injured after clashes reported from JNU over hostel fee hike and registration boycott. pic.twitter.com/9SWu2qNtVz
— Kainat Sarfaraz. (@kainisms) January 5, 2020