ഈസ്റ്റ് മേദിനിപൂര്‍- ബിജെപി സംസ്ഥാന അധ്യക്ഷനുമായി വേദി പങ്കിട്ടതിന് എംഎല്‍എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. സമരേഷ് ദാസ് എംഎല്‍എയോടാണ് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.ഈസ്റ്റ് മേദിനിപൂര്‍ ജില്ലയില്‍ എഗ്ര അസംബ്ലി മണ്ഡലത്തില്‍ നടന്ന എഗ്ര വിന്റര്‍ ഫെയര്‍ ഉദ്ഘാടന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ ദിലീപ് ഗോഷുമായി വേദി പങ്കിട്ടതിനാണ് നോട്ടീസ്. തനിക്ക് പാര്‍ട്ടിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി നല്‍കുമെന്നും അതേസമയം പൊതുപരിപാടി ആയതിനാലാണ് പങ്കെടുത്തതെന്നും അദേഹം മാധ്യമങ്ങളെ അറിയിച്ചു. തന്നെ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി ബിജെപിക്ക് എതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്.ആ സമയത്ത് തങ്ങളുടെ എംഎല്‍എ തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റുമായി വേദി പങ്കിട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.അദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് അറിയിച്ചു.