തിരുവനന്തപുരം- പൗരത്വനിയമഭേദഗതിക്ക് അനുകൂലമായ പ്രചരണങ്ങള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയ്ക്ക് വന്‍ തിരിച്ചടി. കേന്ദ്രമന്ത്രി കിരണ്‍ റിജിജു അടക്കമുള്ള സംഘം സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട് സന്ദര്‍ശിച്ചതാണ് വിനയായത്. പൗരത്വഭേദഗതിയില്‍ ശക്തമായ വിയോജിപ്പാണ് അദേഹം രേഖപ്പെടുത്തിയത്.
ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റുള്ളവയെ ഉള്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നും മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയത് ഇന്ത്യയുടെ ജനാധിപത്യസ്വഭാവത്തിന് എതിരാണെന്നും ജോര്‍ജ്ജ് ഓണക്കൂര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് പറഞ്ഞു. ദല്‍ഹി കേന്ദ്രീകരിച്ച് അമിത്ഷാ നടത്തിയ വീട് സന്ദര്‍ശനവും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ആളുകളില്‍ നിന്ന് കര്‍ശന വിമര്‍ശനമാണ് അദേഹത്തിന് നേരിടേണ്ടി വന്നത്.