തിരുവനന്തപുരം- പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസഹമന്ത്രിയെ ആശങ്കയറിയിച്ച് ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യം. നിയമഭേദഗതി സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനോടാണ് സൂസെപാക്യം നേരിട്ട് ആശങ്ക പങ്കുവെച്ചത്. മുസ്ലിംസമുദായത്തെ വിശ്വാസത്തിലെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. മുസ്ലിങ്ങളുമായി ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച ശേഷമായിരിക്കണം കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്നും അദേഹം മന്ത്രിയോട് വ്യക്തമാക്കി. അതേസമയം മുസ്ലിംസമുദായത്തിന് ലക്ഷ്യമിട്ടുള്ള നടപടിയാണ് പൗരത്വഭേദഗതിയെന്ന പ്രചരണം തെറ്റാണെന്ന് സഹമന്ത്രി അറിയിച്ചു. അയല്‍രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് പൗരത്വഭേദഗതിയെന്നും അദേഹം വ്യക്തമാക്കി.