മുംബൈ- പൗരത്വബില്ലിനും സി.എ.എക്കുമെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ശിവസേന നേതാവ് ആദിത്യ താക്കറെ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതേവരെ തീരുമാനമായിട്ടില്ലെന്നും ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും ശിവസേന. സി.എ.എ, എൻ.ആർ.സി വിരോധി ഛത്ര പരിഷത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആദിത്യ താക്കറെ പങ്കെടുക്കുമെന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജാവേദ് അക്തർ, ഉമർ ഖാലിദ്, രാമ നാഗ, രോഹിത് പവാർ എന്നിവർക്കൊപ്പം ആദിത്യതാക്കറെയും പങ്കെടുക്കുമെന്നായിരുന്നു വാർത്ത. ആദിത്യതാക്കറെയുടെ ഷെഡ്യൂൾ ലഭിച്ചാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്ന് ശിവസേന വ്യക്തമാക്കി.