മുംബൈ- പൗരത്വനിയമ ഭേദഗതിയെ പറ്റി ചർച്ച ചെയ്യാൻ ബോളിവുഡിലെ തെരഞ്ഞെടുത്ത താരങ്ങൾക്ക് സര്‍ക്കാറിന്‍റെ ക്ഷണം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി വൈസ് പ്രസിഡന്റ് ജയ് പാണ്ഡെയുമാണ് യോഗം വിളിച്ചത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാത്തിലെ അടച്ചിട്ട മുറിയിൽ ഇന്നാണ് യോഗം. പൗരത്വനിയമത്തിലെ മിത്തും യാഥാർത്ഥ്യവും വേർതിരിച്ചുകാണിക്കാനും ബോളിവുഡിന്റെ പിന്തുണ തേടാനുമാണ് യോഗം വിളിച്ചത്. യോഗത്തിന് ശേഷം രാത്രി ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ചുള്ള ക്ഷണക്കത്തിലുണ്ട്.
ക്ഷണം ലഭിച്ചതായി പേരു വെളിപ്പെടുത്താത്ത ബ്ലോക്ക് ബസ്റ്റർ സിനിമാ നിർമാതാവും പ്രമുഖ നടിയും വ്യക്തമാക്കി. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇരുവരും പറഞ്ഞു.