കാസര്‍കോട്-പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം ശ്രദ്ധേയമായി. കാസര്‍കോട് സാഹിത്യവേദി ഒപ്പുമരച്ചുവട്ടില്‍ സംഘടിപ്പിച്ച 'നമ്മളൊന്ന്' പ്രതിഷേധ പരിപാടിയിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്.
പ്രസംഗം കൊണ്ടും കവിത കൊണ്ടും ചിത്രരചനയിലൂടെയും മാപ്പിളപ്പാട്ടിലൂടെയും പ്രതിഷേധ പ്രതിരോധം അറിയിച്ചു. നമ്മളൊന്നാണെന്ന് പറയേണ്ട ഗതികേടിലേക്ക് നമ്മളെത്തിയിരിക്കുകയാണെന്ന് എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പൗരത്വ ഭേദഗതി ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കൂക്കള്‍ ബാലകൃഷ്ണന്‍, ഡോ.ഷമീം മുഹമ്മദ്, മുഹമ്മദലി നാങ്കി, മണികണ്ഠദാസ്, നാരായണന്‍ പെരിയ, സി.പി ശുഭ, സി.എല്‍ ഹമീദ്, എ.അബ്ദുറഹ്മാന്‍, ശിഫാനി മുജീബ്, എം.കെ രാധാകൃഷ്ണന്‍, ഷാഫി മാപ്പിളക്കുണ്ട്, എം.എ നജീബ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എസ്.എച്ച് ഹമീദ്, ഷറഫുന്നിസ ഷാഫി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ബി.കെ മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, ബി.കെ സുകുമാരന്‍, നിസാര്‍ പെര്‍വാഡ്, ഹമീദ് കാവില്‍, മൊയ്തീന്‍ കുഞ്ഞി സി.എസ്, മുജീബ് അഹ്മദ്, ബി.എം സാദിഖ്,സക്കീന അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്മനാഭന്‍ ബ്ലാത്തൂര്‍, രവീന്ദ്രന്‍ പാടി, എരിയാല്‍ അബ്ദുല്ല, കെ.എച്ച് മുഹമ്മദ്, റഹ്മാന്‍ മുട്ടത്തൊടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, രവീന്ദ്രന്‍ നായര്‍, ഖാലിദ് മൊഗ്രാല്‍, റഹ്മാന്‍ പാണത്തൂര്‍, കെ.എച്ച് മുഹമ്മദ്, ടി.കെ അന്‍വര്‍, മധു എസ്.നായര്‍ തുടങ്ങിയവര്‍ കവിത ചൊല്ലി. നാഷണല്‍ അബ്ദുല്ല, എം.എ നജീബ്, ഷഹീന്‍, ഷമീന്‍, കെ.എച്ച് മുഹമ്മദ്, റമീസ് തെക്കില്‍, അതീഖ് ബേവിഞ്ച, മുനീര്‍ മധൂര്‍ എന്നിവര്‍ ചിത്രം വരച്ചു.അഷ്‌റഫലി ചേരങ്കൈ സ്വാഗതവും ആര്‍.എസ് രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.