Sorry, you need to enable JavaScript to visit this website.

മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഫ്രീസറിനുള്ളില്‍

ഡാലസ്, യു.എസ്-മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഫ്രീസറില്‍നിന്നും കണ്ടെത്തിയ സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഡാലസിലാണ് സംഭവം. സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം ഫ്രീസറില്‍നിന്നും കണ്ടെത്തിയത്.ഔര്‍ടൂറോ എസ്പിനോസൊ, ഫെലിസാ വാസ്‌ക്വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണവിവരം അധികൃതരില്‍ നിന്നും മറച്ചുവച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് നിലവില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞാല്‍. കൂടുതല്‍ വകുപ്പുകള്‍ മാതാപിതാക്കള്‍ക്കെതിരെ ചുമത്തും.

Latest News