മസ്‌കത്ത്- രാജ്യത്തെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷം, രാജ്യത്ത് വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം, വ്യാവസായിക, ലോജിസ്റ്റിക് മേഖലകളില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സംരംഭം ഒമാനിലെ മാനവശേഷി മന്ത്രാലയം ആരംഭിച്ചു.
2020 ല്‍ യാത്രാ, ടൂറിസം മേഖലക്ക് 44.1 ശതമാനവും ലോജിസ്റ്റിക് മേഖലക്ക് 20 ശതമാനവും വ്യാവസായിക മേഖലക്ക് 35 ശതമാനവും സ്വദേശിവത്കരണ നിരക്ക് കൈവരിക്കേണ്ടതുണ്ട്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനായുള്ള രാജ്യത്തിന്റെ തന്‍ഫീദ് പദ്ധതി പ്രകാരം വികസനത്തിനും നിക്ഷേപത്തിനും ലക്ഷ്യമിട്ടുള്ളവയാണ് ഈ മൂന്ന് മേഖലകളും, ഈ മേഖലകള്‍ വികസിക്കുമ്പോള്‍, വിപുലീകരണംമൂലം ഉണ്ടാകുന്ന ജോലികളില്‍ ഒമാനികള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മാന്‍പവര്‍ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യാത്ര, ടൂറിസം, ലോജിസ്റ്റിക്‌സ്, വ്യാവസായിക മേഖലകളിലെ പ്രത്യേക കമ്പനികള്‍ക്ക് സര്‍ക്കാര്‍ പരിശീലന സൗകര്യങ്ങളും തൊഴില്‍ ആനുകൂല്യങ്ങളും നല്‍കും.
പാര്‍ട്ട് ടൈം തൊഴിലാളികളുടെ എണ്ണം ആവശ്യമായതിന്റെ 20 ശതമാനത്തില്‍ കവിയുന്നില്ലെങ്കില്‍, പ്രവാസി തൊഴിലാളികള്‍ക്കും പാര്‍ട്ട് ടൈം പ്രാദേശിക തൊഴിലാളികള്‍ക്കും ഒമാനൈസേഷന്‍ നിരക്കിനെ കണക്കാക്കുന്ന താല്‍ക്കാലിക തൊഴില്‍ ലൈസന്‍സുകള്‍ നല്‍കും. ”
പരിശീലന പരിപാടികള്‍ക്ക് വിധേയരായവരും തുടര്‍ന്നുള്ള തൊഴില്‍ നല്‍കുന്നവരും ഈ ഒമാനൈസേഷന്‍ നിരക്കിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രാലയം നിര്‍ദേശിച്ച സ്വദേശിവത്കരണ നിരക്ക് പാലിക്കുന്ന മുറക്ക് കമ്പനികള്‍ സര്‍ക്കാരിന്റെ ഗ്രീന്‍ കാര്‍ഡ് സ്‌കീമിന് കീഴില്‍ വരും.”