മുംബൈ- മഹാരാഷ്ട്രയിലെ ശിവസേന സർക്കാറിൽ പൊട്ടിത്തെറി. സത്യപ്രതിജ്ഞ ചെയ്ത് അഞ്ചു ദിവസത്തിനകമാണ് രാജി. ശിവസേന മന്ത്രി അബ്ദുൽ സത്താറാണ് രാജിവെച്ചത്. സിലോഡ് നിയോജക മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് സത്താർ. നേരത്തെ കോൺഗ്രസ്-എൻ.സി.പി സർക്കാറിൽ മന്ത്രിയായിരുന്ന സത്താർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നത്. വകുപ്പ് വിഭജനത്തിലെ അതൃപ്തി കോൺഗ്രസിലും എൻ.സി.പിയിലും നിലനിൽക്കുന്നുണ്ട്. രാജി സ്വീകരിച്ചിട്ടില്ലെന്നും ഉദ്ധവ് താക്കറെയുമായി സംസാരിച്ച് പ്രശ്‌നം തീർക്കുമെന്നും ശിവസേന നേതാക്കൾ അറിയിച്ചു.