ബംഗളുരു- പൗരത്വഭേദഗതിയെ എതിര്‍ക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബെല്ലാരി എംഎല്‍എ എ സോമശേഖര റെഡ്ഢി. ഭൂരിപക്ഷമുള്ളവര്‍ മുസ്ലിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ലെന്നും അദേഹം ഭീഷണിപ്പെടുത്തി.''മുസ്ലിങ്ങള്‍ രാജ്യത്ത് വെറും 17ശതമാനം മാത്രമേ ഉള്ളൂ.ഞങ്ങള്‍ 80% ഉണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരെ പോരാടാനിറങ്ങിയാല്‍ എന്താകുമെന്ന് ചിന്തിച്ചുനോക്കൂ.ഇവിടെ ജീവിക്കണമെങ്കില്‍ ഇക്കാര്യം ഓര്‍മയിലുണ്ടാകുന്നതാണ് നല്ലതെന്നും''എംഎല്‍എ സോമശേഖരറെഡ്ഡി പറഞ്ഞു.
"We are 80%, you are just 17%. Imagine what will happen to you if we fight back. Beware. You shud be mindful of this if you want to live in our country," @BJP4Karnataka MLA Somashekhara Reddy warns Muslims over #CAAProtests in Ballari
— Anusha Ravi Sood (@anusharavi10) January 3, 2020
@NewIndianXpress @santwana99 pic.twitter.com/4elE14ViIx
കോണ്‍ഗ്രസിലെ വിഡ്ഢികള്‍ നിങ്ങളോട് കള്ളംപറയുകയാണ് അവര്‍ പറയുന്നത് കേട്ടാണോ നിങ്ങള്‍ റോഡിലിറങ്ങുന്നതെന്നും അദേഹം ചോദിക്കുന്നു ബംഗളുരു അടക്കമുള്ള കര്‍ണാടകയിലെ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതിക്ക് എതിരെ വന്‍ പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മതേതരസഖ്യങ്ങളുടെ ശക്തമായ പ്രതിഷേധങ്ങളില്‍ കലിപൂണ്ടാണ് അദേഹത്തിന്റെ പ്രസ്താവന.