Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക്   ബ്ലാക്ക് പോയന്റുകൾ

റിയാദ്- സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ ബ്ലാക്ക് പോയന്റുകൾ നൽകുന്ന രീതി നിലവിൽ വരുന്നു. അടുത്ത ആറു മാസം കൊണ്ട് പദ്ധതി നിലവിൽ വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ രീതികളാണ് നിലവിൽ വരുന്നത്. 
ഗതാഗത നിയമത്തിന്റെയും ട്രാഫിക് നിയമാവലിയുടെയും വിശദാംശങ്ങൾ ഇന്നലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ആദ്യ നിയമ ലംഘനം നടത്തി മൂന്നു വർഷത്തിനുള്ളിൽ 90 ബ്ലാക്ക് പോയന്റുകൾ ലഭിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കും. 
ട്രാഫിക് നിയമം അനുസരിച്ച് 1, 2, 3, 8 നമ്പറുകളിൽപെട്ട പട്ടികകളിലെ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഓരോ നിയമ ലംഘനത്തിനും രണ്ടു ബ്ലാക്ക് പോയന്റുകൾ വീതവും 4, 5 നമ്പറുകളിൽപെട്ട പട്ടികകളിലെ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഓരോ നിയമ ലംഘനത്തിനും മൂന്നു ബ്ലാക്ക് പോയന്റുകൾ വീതവും 6, 7 നമ്പറുകളിൽപെട്ട പട്ടികകളിലെ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഓരോ നിയമ ലംഘനത്തിനും അഞ്ചു ബ്ലാക്ക് പോയന്റുകൾ വീതവുമാണ് ലഭിക്കുക. ഇങ്ങനെ 90 ബ്ലാക്ക് പോയന്റുകൾ ലഭിക്കുന്നതോടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്നതാണ് പുതിയ നിയമം.
 

Latest News