ചെന്നൈ- പൗരത്വഭേദഗതിക്ക് എതിരെ കോലമെഴുതി പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പാക് ബന്ധം ആരോപിച്ച ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി. ചെന്നൈ പോലീസ് കമ്മീഷണര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഒന്‍പത് രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളില്‍ അംഗമാണ് താന്‍. അടിസ്ഥാനരഹിതമായ വിഷയങ്ങളാണ് കമ്മീഷണര്‍ പ്രചരിപ്പിക്കുന്നതെന്നും
അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പൗരത്വഭേദഗതിക്ക് എതിരെ കോലമെഴുതി പ്രതിഷേധിച്ചതിന് ഗായത്രി അടക്കമുള്ള ഏഴ് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവര്‍ക്ക് പാക് ബന്ധമുണ്ടെന്ന് കമ്മീഷണര്‍ ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഗായത്രി തീരുമാനിച്ചത്.