ഭോപാല്‍- മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കറും, നാഥുറാം ഗോഡ്‌സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നതായുള്ള ആരോപണങ്ങളില്‍ മറുപടിയുമായി അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ. രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഇത്തരമൊരു ആരോപണം കേട്ടിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പ്രതികരിച്ചത്. 'മുന്‍ മഹാസഭ പ്രസിഡന്റായ സവര്‍ക്കര്‍ ജിയെക്കുറിച്ച് വിഡ്ഢിത്തരങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഞങ്ങളും കേട്ടിട്ടുണ്ട്', സ്വാമി ചക്രപാണി പറഞ്ഞു. വീര്‍ സവര്‍ക്കറിന്റെ ധൈര്യത്തെയും, കഴിവുകളെയും ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സേവാദള്‍ വിഭാഗം ലഘുലേഖ പുറത്തിറക്കിയത്. സവര്‍ക്കര്‍ക്ക് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നെന്ന വാദങ്ങളാണ് വിവാദം ക്ഷണിച്ച് വരുത്തുന്നത്.
ഭോപ്പാല്‍ സേവാദള്‍ ക്യാംപിലായിരുന്നു ലഘുലേഖ വിതരണം.