ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നുവെന്ന ടൈറ്റിലില്‍ പ്രചരിച്ച വീഡിയോയ്ക്ക് എതിരെ കാനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി. ഐഇഎല്‍ടിഎസ് വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി എത്തിയ ഇന്ത്യക്കാരെ തിരിച്ചയക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ക്ലിപ്പ് പ്രചരിച്ചത്. ലക്ഷകണക്കിന് ആളുകളാണ് ആ വീഡിയോ ഷെയര്‍ചെയ്തത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയുടെ അടിക്കുറിപ്പ് അവകാശപ്പെടുന്നത് പോലെയല്ല കാര്യങ്ങള്‍ എന്ന് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സി തന്നെ എഎഫ്പിയോട് വ്യക്തമാക്കിയിരിക്കുന്നു.
ഡിസംബര്‍ അവസാനത്തോടെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യുട്യൂബിലും പ്രചരിച്ച വീഡിയോയില്‍ ലഗേജുകള്‍ ഉള്‍പ്പെടെ ക്യൂ നില്‍ക്കുന്നതായി കാണുന്നവര്‍ രാജ്യത്തിന് പുറത്തേക്ക് പറഞ്ഞുവിടുന്നവരല്ലെന്നും കാനഡയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വീസ നടപടികള്‍ പൂര്‍ത്തീകരിക്കാനായി കാത്തുനില്‍ക്കുന്നവരാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിബിഎസ്എ വക്താവ് റെബേക്ക പര്‍ഡി ആണ് ഇക്കാര്യം എഫ്എപിയോട് ഇ-മെയില്‍ വഴി വ്യക്തമാക്കിയത്
The #CBSA can confirm that the content and caption of a video circulating on social media are false. The video shows an overflow waiting area at @TorontoPearson where international students are awaiting study permit processing. The individuals are not waiting to be deported.
— Canada Border Services Agency (@CanBorder) December 30, 2019
ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിബിഎസ്എ ഓവര്‍ഫ്‌ലോ വെയിറ്റിംഗ് ഏരിയയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്, അവിടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സ്റ്റഡി പെര്‍മിറ്റ് പ്രോസസ്സിംഗിനായി കാത്തിരിക്കുന്നു, ''അവര്‍ വ്യക്തമാക്കി.