പട്‌ന- വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബെഗുസുരായിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണം. അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി കഴിഞ്ഞാല്‍ അവര്‍ വിദേശത്തേക്ക് പോകുന്നു. ഭൂരിപക്ഷം ആള്‍ക്കാരും അവിടെ പോയാല്‍ ബീഫ് കഴിക്കുന്നു അദ്ദേഹം പറഞ്ഞു.
ഇപ്രകാരം നമ്മുടെ കുട്ടികള്‍ വിദേശത്ത് പോയി ബീഫ് കഴിക്കുന്നത് നമ്മുടെ സംസ്‌കാരവും പരമ്പരാഗത മൂല്യങ്ങളും അവരെ പഠിപ്പിക്കാത്തത് കൊണ്ടാണ്. പരമ്പരാഗത മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സ്‌കൂളുകളില്‍ ഹനുമാന്‍ മന്ത്രം ഉരുവിടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.