ന്യൂദൽഹി- ഉദ്ധവ് താക്കറെയുടെ കീഴിലുള്ള മഹാരാഷ്ട്ര നിയമസഭയിൽ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന് ധനകാര്യം. ആഭ്യന്തര വകുപ്പ് എൻ.സി.പിയുടെ നവാബ് മാലിക്കിന് ലഭിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന് പൊതുമരാമത്ത് വകുപ്പ് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ജയന്ത് പാട്ടീലിന് ജലസേചന വകുപ്പും ജിതേന്ദ്ര ഔഹാദിന് ഹൗസിംഗ് വകുപ്പും ലഭിച്ചേക്കും.