വ്യോമസേനയേക്കാള്‍ മികച്ചത് കരസേന; റാവത്തിന്റെ പേരില്‍ വ്യാജ കത്ത്

ന്യൂദല്‍ഹി- സംയുക്ത സേനാ മേധാവി ജനറല്‍ ബി.പി. റാവത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ കത്ത് പ്രചരിക്കുന്നു. വ്യോമസേനയേക്കാള്‍ മികച്ചതാണ് കരസേനയെന്നും ആര്‍മിയെ നയിച്ചതുപോലെ വ്യോമ, നാവിക സേനകളെ നയിക്കുമെന്നും പറയുന്ന കത്ത് റാവത്ത് എഴുതിയതല്ലെന്നും വ്യാജനിര്‍മിതിയാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

വ്യോമസേനയേക്കാള്‍ മികച്ച രീതിയിലാണ് ഞങ്ങള്‍ രാജ്യത്തെ സേവിച്ചതെന്ന് മുന്‍കരസേനാ മേധാവിയായ റാവത്ത് വിലയിരുത്തുന്നതായാണ് വ്യാജകത്ത്.

Latest News