ന്യൂദല്‍ഹി- പുതുവത്സര ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ജനുവരി ഒന്നിനു പിറന്നത്.
67,385 കുഞ്ഞുങ്ങള്‍ ജനിച്ച ഇന്ത്യയാണ് ഒന്നാം സ്ഥാനത്തെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി അറിയിച്ചു. 46,299 ജനനം നടന്ന ചൈനയാണ് രണ്ടാം സ്ഥാനത്ത്.