തലശ്ശേരി- വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ കണ്ണൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. പള്ളൂർ സ്പിന്നിംഗ് മില്ലിനടുത്ത അജ്വയിൽ മുഹമ്മദ് സഫാൻ ആണ് അറസ്റ്റിലായത്. ഇയാളെ ആലപ്പുഴ പോലീസിന് കൈമാറി. ആലപ്പുഴ സ്വദേശിനിയും ഇപ്പോൾ മംഗളൂരുവിൽ താമസക്കാരിയുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽലാണ് അറസ്റ്റ്. യുവതിയും സഫാനും ഒരുമിച്ച് മംഗളൂരുവിൽ കഴിഞ്ഞിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഇതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. തുടർന്ന് യുവതി ആലപ്പുഴയിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം. സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയപ്പോഴാണ് ഇയാളെ പോലീസ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്.