ചെന്നൈ- ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാനം നടത്തിയെന്നാരോപിച്ച് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ധര്‍മ്മപുരം അദിനാം ആര്‍ട്ട് ആന്‍ഡ് സയന്‍സ് കോളേജിലാണ് സംഭവം. പാര്‍ട്ടിക്കിടെ വിദ്യാര്‍ത്ഥികള്‍ എടുത്ത വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്ക് എട്ടിന്റെ പണി കിട്ടിയത്. വീഡിയോയില്‍ പെണ്‍കുട്ടികള്‍ മദ്യപിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
നാല് വിദ്യാര്‍ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. എന്നാല്‍, ആറ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന പാര്‍ട്ടിക്കിടെ പകര്‍ത്തിയ വീഡിയോയാണ് സാമൂഹ്യമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്നത്. അന്ന് ആഘോഷപരിപാടിയില്‍ പങ്കെടുത്ത ആണ്‍കുട്ടികളില്‍ ചിലരാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.