ന്യൂദല്‍ഹി- ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കരസേനാ മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം പുതിയ പദവയില്‍ ചുമതലയേറ്റത്.
ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനു മുമ്പ് അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു. മൂന്ന് സേനകളുടേയും സംയുക്ത മേധാവിയായി ചുമതലയേറ്റ ജനറല്‍ റാവത്തായിരിക്കും ഇനി സര്‍ക്കാരിന്റെ ഏക സൈനിക ഉപദേഷ്ടാവ്.