ലഖ്‌നൗ- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി നേതാവ് ധീരജ് ഗുര്‍ജാറും ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചതിന് വിധിച്ച 6300 രൂപയുടെ പിഴ താന്‍ സ്വന്തമായി അടക്കുമെന്ന് സ്‌കൂട്ടര്‍ ഉടമയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍.
ലഖ്‌നൗവില്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പോകുന്നതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകനില്‍നിന്ന് സ്‌കൂട്ടര്‍ വായ്പ വാങ്ങിയിരുന്നത്.