ന്യൂദല്‍ഹി-പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലുണ്ടായ 90 കോടി രൂപയുടെ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കാനൊരുങ്ങി റെയില്‍വേ.
കിഴക്കന്‍ റെയില്‍വേക്ക് 70 കോടിയുടേയും വടക്കുകിഴക്കന്‍ റെയില്‍വേക്ക് 10 കോടിയൂടേയും നഷ്ടമാണുണ്ടായത്. ഇത് പ്രാഥമിക കണക്കാണെന്നും വര്‍ധിക്കാനിടയുണ്ടെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പറഞ്ഞു. തീവെപ്പടക്കമുള്ള അക്രമം നടത്തിയവരില്‍നിന്നാണ് പണം ഈടാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രസ്താവിച്ചിരുന്നു.