കൊൽക്കത്ത- പൗരത്വനിയമത്തിനെതിരെ കൊൽക്കത്തയിൽ ബ്രാഹ്മണ പുരോഹിതർ പ്രതിഷേധവുമായി നഗരത്തിലിറങ്ങി. നോ എൻ.ആർ.സി, നോ സി.എ.എ എന്ന പ്ലക്കാർഡും ഉയർത്തിയാണ് നൂറോളം വരുന്ന പുരോഹിതർ മാർച്ച് നടത്തിയത്. മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപമിരുന്ന് ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പശ്ചിംബംഗാ സനാതൻ ബ്രാഹ്മിൺ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. രാജ്യത്തുടനീളം അസമാധാനം വിതയ്ക്കാൻ മാത്രമാണ് പൗരത്വനിയമം സഹായിച്ചെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീധർ മിശ്ര പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭദിക്കാനും ഒരു പ്രത്യേക സമുദായത്തെ പുറംതള്ളാനുള്ള നീക്കത്തെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.