ഹൈദരാബാദ്- തെലങ്കാനയിലെ കോളേജില്‍ നടത്തിയ ഹെല്‍ത്ത് ചെക്കപ്പില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ഗര്‍ഭിണികളാണെന്ന് കണ്ടെത്തി.
വീടിനടുത്തുള്ള ഒരാള്‍ പീഡിപ്പിച്ചുവെന്നാണ് ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ കോളേജ് അധികൃതരോട് പറഞ്ഞത്. കോളേജില്‍ നടത്താറുള്ള പതിവ് ഹെല്‍ത്ത് ചെക്കപ്പിലാണ് അധികൃതരെ ഞെട്ടിച്ച സംഭവം.
പീഡിപ്പിച്ചയാളുടെ വിവരങ്ങള്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയിട്ടില്ല. വീടിനടുത്ത് താമസിക്കുന്നയാള്‍ എന്നു മാത്രമാണ് പറഞ്ഞത്.
ആസിഫാബാദ് ജില്ലയിലെ കോളേജില്‍ പെണ്‍കുട്ടികള്‍ ബിരുദത്തിനാണ് പഠിക്കുന്നത്. പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുമില്ല. പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ ബി.എസ് സി രണ്ടാം വര്‍ഷക്കാരും ഒരാള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമാണ്.