ഭോപ്പാല്‍- ഒന്നേകാല്‍ കോടി രൂപ വില വരുത്ത അപൂര്‍വഇനം പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചു പേര്‍ മധ്യപ്രദേശില്‍ അറസ്റ്റിലായി.
ചുവപ്പ് സാന്‍ഡ് ബോവ പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച് പിടിയിലായവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. പാമ്പിനെ രക്ഷപ്പെടുത്തിയതായും ഇവരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
അപൂര്‍വ ഇനത്തില്‍ പെടുന്നതും വിഷമില്ലാത്തതുമായ പാമ്പിനെ ചില മരുന്നുകള്‍ക്കും സൗന്ദര്യവര്‍ധക വസ്തക്കള്‍ നിര്‍മിക്കാനും മന്ത്രവാദത്തിനുമാണ് ഉപയോഗിക്കാറുള്ളത്.