ലഖ്‌നൗ-പൗരത്വ നിയമത്തെ പിന്തുണച്ച എംഎല്‍എയെ മായാവതി സസ്‌പെന്ഡ് ചെയ്തു. പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മായാവതി സ്വീകരിച്ചത്. ബിഎസ്പി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും അച്ചടക്കലംഘനം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കും. അത് എംപിമാരും എംഎല്‍എമാരും എന്ന വേര്‍തിരിവ് ഉണ്ടായിരിക്കില്ലെന്നും മായാവതി പറഞ്ഞു.
ബിഎസ്പിയുടെ എംഎല്‍എ രമാഭായ് പരിഹാറിനെയാണ് മായാവതി സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ പരിഹാര്‍ പൗരത്വ നിയമത്തെ പിന്തുണച്ചിരുന്നു.പരിഹാറിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. പൗരത്വ നിയമം സമൂഹത്തെ വിഭജിക്കുന്നതാണെന്നും, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണെന്നും ആദ്യം പറഞ്ഞത് ബിഎസ്പിയാണ്. ഞങ്ങള്‍ പാര്‍ലമെന്റില്‍ ബില്ലിനെതിരെ വോട്ട് ചെയ്തിരുന്നു. രാഷ്ട്രപതിയോട് നിയമം പിന്‍വലിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് മായാവതി പറഞ്ഞു. രമാഭായ് പരിഹാര്‍ മാത്രമാണ് നിയമത്തെ പരസ്യമായി പിന്തുണച്ചതെന്ന് മായാവതി പറയുന്നു.പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു.