ലഖ്‌നൗ-പൗരത്വ നിമയ ഭേദഗതിക്കെതിരായി ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. യുപിയുടെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് പൗരത്വ നിയമഭേദഗതിയെ കുറിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. അര്‍മോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശീദീകരിക്കാനെത്തിയതായിരുന്നു മുര്‍ത്തസ ആഗ ഖാസിമി. പോലീസ് കേസെടുത്തു ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
ലകാഡ മഹല്ലിലെ ഒരു സ്ഥാപനത്തില്‍ പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ പോയതായിരുന്നു ഞാന്‍. പരിപാടിക്കിടെ റാസ അലി എന്നയാളുടെ നേതൃത്വത്തില്‍ ഒരു സംഘം എന്നെ അക്രമിക്കുകയായിരുന്നു' മുര്‍ത്തസ ആഗ ഖാസിമി പറഞ്ഞു.പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരണം നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തെ അണിനിരത്തി പ്രചരണം നടത്താനായിരുന്നു പദ്ധതി.