ന്യൂദല്‍ല്‍ഹി- ഉത്തര്‍ പ്രദേശിലെ മീറത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സൂചകമായി ബാഡ്ജ് ധരിച്ച മുസ്‌ലിം യുവാക്കള്‍ക്കെതിരെ വര്‍ഗീയ പരാമര്‍മശം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു. മീറത്ത് ജില്ലാ പോലീസ് ഉപമേധാവിയായ അഖിലേഷ് നാരായണ്‍ സിങാണ് രണ്ടു യുവാക്കളോട് പാക്കിസ്ഥാനിലേക്കു പോകൂ എന്നാക്രോശിച്ചത്. ഈ സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചത് വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ പരമാര്‍ശനം നടത്തി യത് ശരിയാണെങ്കില്‍ അത് അപലപനീയമാണ്. അദ്ദേഹത്തിനെതിരെ ഉടനടി നടപടി എടുക്കണം- മന്ത്രി ആവശ്യപ്പെട്ടു. സംഘര്‍ഷം പാലീസിന്റെ ഭാഗത്തു നിന്നായാലും ജനത്തിന്റെ ഭാഗത്തു നിന്നായാലും അംഗീകരിക്കാനാവില്ല. ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല അത്. നിരപരാധികളെ സംരക്ഷിക്കുന്നതില്‍ പോലീസ് ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മീറത്തില്‍ മുസ്‌ലിം പാര്‍ക്കുന്ന മേഖലയിലെ ഒരു ഊടുവഴിയിലൂടെ റോന്തു ചുറ്റുന്നതിനിടെയാണ് സിറ്റി എസ് പി അഖിലേഷ് നാരായണ്‍ മുസ് ലിം യുവാക്കള്‍ക്കെതിരെ ആക്രോശം നടത്തിയത്. തലയില്‍ തൊപ്പിധരിച്ച യുവാക്കളെ കണ്ടപ്പോള്‍ അവരെ ചോദ്യം ചെയ്യുന്നതാണ് വിഡിയോയില്‍ ഉള്ളത്. നമസ്‌ക്കരിക്കാന്‍ പോയതാണെന്നു മറുപടി നല്‍കിയപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് അഖിലേഷ് നാരായണ്‍ പ്രതികരിച്ചത്.