കുട്ടിപ്പീഡകനെ കൊന്നത്  തൊണ്ടയില്‍ കുരിശ് അടിച്ചിറക്കി 

പാരീസ്-കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന പുരോഹിതന്റെ തൊണ്ടയില്‍ കുരിശ് അടിച്ചിറക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 91കാരനായ കാത്തലിക് റോജര്‍ മാറ്റസോളിയാണ് കൊല്ലപ്പെട്ടത്. പുരോഹിതന്റെ നോര്‍ത്തേണ്‍ ഫ്രാന്‍സിലെ ഓയിസ് ആഗ്‌നെറ്റ്‌സിലുള്ള വീട്ടില്‍ വെച്ചായിരുന്നു. സംഭവത്തില്‍ 19കാരനാണു അറസ്റ്റിലായത്. പിതാവിന്റെ കാറില്‍ കയറി രക്ഷപ്പെടാന്‍ നോക്കുന്നതിന് ഇടെയാണ് പ്രതി അലക്‌സാന്‍ഡ്രെ അറസ്റ്റിലായത്. ഇയാളും പിതാവും മാറ്റസോളിയുടെ ഇരകളില്‍പ്പെടുന്നു. നവംബര്‍ 4നാണ് പുരോഹിതനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതശരീരത്തില്‍ ബലംപ്രയോഗിച്ചതിന്റെയും, പീഡനങ്ങളുടെയും തെളിവുകളുണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ 26 വരെ അക്രമിക്ക് എതിരെ കുറ്റം ചുമത്തിയിരുന്നില്ല. സൈക്യാട്രിക് പ്രശ്‌നങ്ങള്‍ മൂലം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മൂലമായിരുന്നു ഇത്. പുരോഹിതന്റെ ലൈംഗിക പീഡനത്തില്‍ മകനും കുടുങ്ങിയെന്ന് മനസ്സിലാക്കിയ പ്രതിയുടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം അലക്‌സാന്‍ഡ്രെയും ആത്മഹത്യക്ക് ശ്രമിച്ചു. 
കുടുംബത്തെ പുരോഹിതന്‍ തകര്‍ത്തെന്നാണ് പിതാവ് സ്‌റ്റെഫാന്‍ പറഞ്ഞത്. ഇപ്പോള്‍ നടന്ന കൊലപാതകം പ്രതികാരം വീട്ടിയതാണെന്ന വിഷയത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.ഇവര്‍ ഉള്‍പ്പെടെ 1960 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ചുരുങ്ങിയത് നാല് ആണ്‍കുട്ടികളെയെങ്കിലും മാറ്റസോളി പീഡിപ്പിച്ചതായാണ് ആരോപണം. പീഡനങ്ങളുടെ പേരില്‍ പല തവണ പുരോഹിതനെ ഇടവക മാറ്റേണ്ടി വന്നിട്ടുണ്ട്. 1967ല്‍ ക്ലെര്‍മണ്ട് രൂപതയില്‍ നിന്നും, 1984ല്‍ സെന്റ് ആന്‍ഡ്രെ ഫാരിവില്ലേഴ്‌സില്‍ നിന്നും ഒഴിവാക്കി ആഗ്‌നെറ്റ്‌സിലേക്ക് താമസം മാറ്റിച്ചിരുന്നു. 

Latest News