മീററ്റ് - ഉത്തർപ്രദേശിലെ മീററ്റിൽ മുസ്ലിംകൾ പാർക്കുന്ന ഇടത്ത് പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്തവർക്കെതിരെ വർഗീയ പരാമർശവുമായി പോലീസ് ഉദ്യോഗസ്ഥൻ. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അഖിലേഷ് നാരായണൻ സിംഗാണ് വിവാദ പരാമർശം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നു.
കുറച്ച് മുസ്ലിംകൾ പള്ളിയിൽ പോകുമ്പോൾ അവരെ തടഞ്ഞ് നിർത്തി നിങ്ങളെവിടെയാണ് പോകുന്നതെന്ന് എസ്.പിയായ അഖിലേഷ് ചോദിക്കുന്നു. പള്ളിയിൽ നമസ്‌കാരത്തിന് പോകുന്നുവെന്ന് ഒരാൾ മറുപടി പറഞ്ഞു. നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ താൽപര്യമില്ലെങ്കിൽ പാകിസ്താനിലേക്ക് പോകൂവെന്നായിരുന്നു എസ്.പിയുടെ മറുപടി. ആ പ്രദേശത്തെ എല്ലാവീട്ടിലേയും ആണുങ്ങളെ ജയിലിൽ അടയ്ക്കുമെന്നും എല്ലാരേയും നശിപ്പിക്കുമെന്നും എസ്.പി ഭീഷണിപ്പെടുത്തി.
ഡിസംബർ 20നാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.എന്നാൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനെ തുടർന്നാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എന്നാണ് അഖിലേഷ് വിശദീകരിക്കുന്നത്.