ജോഹന്നാസ്ബര്‍ഗ്-വിമാനയാത്രക്ക് ഇറങ്ങിയ പത്ത് വയസ്സുകാരനെ നിര്‍ബന്ധിച്ച് വ്‌സ്ത്രം മാറ്റിച്ച് വിമാനകമ്പനി. ടിഷര്‍ട്ടില്‍ ഉണ്ടായിരുന്ന പാമ്പിന്റെ ചിത്രമാണ് ഇതിന് കാരണമെന്നാണ് ആരോപണം. ന്യൂസിലാന്റുകാരനായ സ്റ്റീവി ലൂകാസാണ് സൗത്ത് ആഫ്രിക്കയിലുള്ള മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം അവധിക്കാലം ചെലവിടാനായി യാത്ര തിരിച്ചത്. എന്നാല്‍ ജോഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ തടഞ്ഞു.
പാമ്പ് ടോയ്‌സ്, വസ്ത്രത്തിലെ പ്രിന്റിംഹ് എന്നിവയുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നാണ് ഓഫീസര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചത്. ടിഷര്‍ട്ടില്‍ തോള്‍ ഭാഗത്ത് നിന്നും വരുന്ന തരത്തിലുള്ള ചിത്രം മറ്റ് യാത്രക്കാരെയും, വിമാന ജീവനക്കാരെയും ഉത്കണ്ഠയിലാക്കുമെന്നാണ് ഇവര്‍ വിശദീകരിച്ചത്.
വസ്ത്രം മാറ്റാതെ യാത്ര നടക്കില്ലെന്ന് വ്യക്തമാക്കിയതോടെ ടിഷര്‍ട്ട് തിരിച്ചിട്ടാണ് കുടുംബം മകന്റെ യാത്ര മുടങ്ങാതെ കാത്തത്. ഇത്തരം പ്രിന്റിംഗുകള്‍ മറ്റ് യാത്രക്കാര്‍ക്കും, വിമാന ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് സുരക്ഷ ഉദ്യോഗസ്ഥരുടെ അവകാശമാണെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വക്താവ് വിശദീകരിച്ചു.
വസ്ത്രങ്ങള്‍ അണിയുന്നത് സംബന്ധിച്ച നിയമങ്ങളിലും, നിബന്ധനകളിലും വിശദീകരണം ചോദിച്ച് കുടുംബം എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. എന്തായാലും മറ്റുള്ളവരെ പേടിപ്പിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് എയര്‍പോര്‍ട്ടില്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്.