Sorry, you need to enable JavaScript to visit this website.

ബിന്ദു അമ്മിണി ദല്‍ഹി പോലീസ് കസ്റ്റഡിയില്‍

ന്യൂദല്‍ഹി-പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ആളിക്കത്തുമ്പോള്‍ പ്രതിഷേധത്തിനിടെ ബിന്ദു അമ്മിണി ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍. പ്രതിഷേധത്തിനെത്തിയ കോഴിക്കോട് സ്വദേശിനി ഭവിതയും പൊലീസ് പിടിയിലായിട്ടുണ്ട്. താന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയതാണെന്ന് ബിന്ദു അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. ബിന്ദു അമ്മിണിക്ക് പുറമെ ഇന്ന് നടന്ന പ്രക്ഷോഭത്തിനിടെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലര്‍ സുഭാഷ്ചന്ദ്ര യാദവ് തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ യുപി ഭവനിലേക്കും അസം ഭവനിലേക്കും പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

Latest News